സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ ആർ ഐ മീറ്റ് സംഘടിപ്പിച്ചു.

കൊല്ലം: എസ് ബി ഐ കൊല്ലം റീജണൽ ഓഫീസിന്റെയും കൊല്ലം മെയിൻ ശാഖയുടെയും ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന മീറ്റിൻ്റെ ഉദ്ഘാടനം ഡപ്യൂട്ടി ജനറൽ മാനേജർ എം ബി സൂര്യനാരായൺ നിർവ്വഹിച്ചു. റീജണൽ മാനേജർ എം. മനോജ്കുമാർ, അസി. ജനറൽ മാനേജർ റോഷൻ ജി എസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു.
ബാങ്കിന്റെ വിവിധതരം നിക്ഷേപ വായ്പ പദ്ധതികളുടെ വിശദീകരണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു