സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ ലോഗോ മന്ത്രി വി ശിവന്‍കുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ,എം എല്‍ എ മാരായ ടി പി രാമകൃഷ്ണന്‍, സച്ചിന്‍ ദേവ് , കെ പി കുഞ്ഞമ്മദ് കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, പി ടി എ റഹിം, കെ കെ രമ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.


തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു. ആകെ 26 ലോഗോകള്‍ ലഭിച്ചു. 2023 ജനുവരി 3 മുതല്‍ 7 വരെകോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുക.
രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ആഘോഷത്തിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.