സ്വരലയ–കെപിഎസി സുലോചന പുരസ്ക്കാരം സിതാരയ്‌ക്ക്‌ സമ്മാനിച്ചു

വർത്തമാനം ബ്യൂറോ

 തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ രമേശൻ പാലേരിയും ഏറ്റുവാങ്ങി

കൊല്ലം: സ്വരലയ–കെപിഎസി സുലോചന അവാർഡ്‌ ഗായിക സിതാര കൃഷ്‌ണകുമാറിനും കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിന്റെ മികച്ച സഹകാരിക്കുള്ള തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ ഊരാളുങ്കൽ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കും മന്ത്രി കെ എൻ ബാലഗോപാൽ സമ്മാനിച്ചു.
കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിൽ സ്വരലയ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ. ജി സത്യബാബു അധ്യക്ഷനായി. സ്വരലയ ചെയർമാൻ ഡോ. ജി രാജ്‌മോഹൻ സ്വാഗതംപറഞ്ഞു. ആർ എസ്‌ ബാബു സംസാരിച്ചു. സിതാരക്ക്‌ ആദരവേകി കൊറിയോഗ്രാഫർ അശ്വതിയുടെ നേതൃത്വത്തിൽ നൃത്തശിൽപ്പവും സിതാരയുടെ നേതൃത്വത്തിൽ സംഗീതനിശയും അരങ്ങേറി.
തെങ്ങമം ബാലകൃഷ്‌ണൻ അവാർഡ്‌ രമേശൻ പാലേരിയും ഏറ്റുവാങ്ങി