ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി കുടുംബശ്രീ എറണാകുളം ജില്ലയില്‍ 15 ലക്ഷം ഗോളടിക്കും
കൊച്ചി: ലഹരിക്കെതിരെ കുടുംബശ്രീ ഒരുക്കുന്ന ഫുട്‌ബോള്‍ ലഹരിയില്‍ പങ്കു ചേര്‍ന്ന് ജില്ല കളക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്റും. കുടുംബശ്രീ സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ചിന്റെ കിക്കോഫ് തൃക്കാക്കര നഗരസഭ സ്‌റ്റേഡിയത്തില്‍ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. നഗരസഭ അധ്യക്ഷ അജിത…