കൊല്ലത്ത് sഗ്ഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു: 6 പേർ രക്ഷപെട്ടു.

വർത്തമാനം ബ്യുറോ

കൊല്ലം: ചവറ-പുത്തൻതുറയിൽ ടഗ് ബോട്ട് തിരയിൽ പെട്ട് മറിഞ്ഞു.  പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. കൊല്ലം പോർട്ടിൽ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു. ആസാം സ്വദേശികളായ  ആറ് തൊഴിലാളികളാണ്   sഗ്ഗിൽ ഉണ്ടായിരുന്നത്.

ബോട്ടിനെ നിയന്ത്രിക്കുന്ന പ്രൊപ്പല്ലറിനോട് ചേർന്നുള്ള ലഡർബോഡ് ഉരിപ്പോയതാണ് ടഗ്ഗിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. തുടർന്ന്  ടഗ്ഗ് ശക്തമായ തിരയിൽപ്പെട്ട് കരയിലേക്ക് അടിയുകയായിരുന്നു.