വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും

തിരുവനന്തപുരം: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വർണ്ണ ധൂളികളും കളർവെള്ളങ്ങളും ഉപയോഗിച്ചുള്ള വിപുലമായ ആഘോഷങ്ങളാണ് നാടിൻറെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും. ഫോട്ടോ : ജ്യോതിരാജ്.എൻ.എസ്