സ്വർണ്ണക്കപ്പ് നഗരത്തിലെത്തി

വർത്തമാനം ബ്യുറോ

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് ഏറ്റുവാങ്ങി. /ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് നഗരത്തിലേക്ക്. ഫറോക്ക്ചുങ്കം, ഫറോക്ക് ബസ് സ്റ്റാന്റ്, ചെറുവണ്ണൂർ സ്രാമ്പ്യ, മോഡേൺ എന്നിവിടങ്ങളിൽ വിവിധ സ്കൂളുകൾ ചേർന്ന് ഘോഷയാത്രയ്ക്ക് വർണ്ണാഭമായ സ്വീകരണം നൽകി. തുടർന്ന് സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എത്തിച്ചേർന്നു.

എം എൽ എ മാരായ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, മേയർ ഡോ. ബീന ഫിലിപ്പ്, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, ഡി ഡി ഇ മനോജ്‌ കുമാർ, ട്രോഫി കമ്മിറ്റി കൺവീനർ പി.പി ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.