വൃക്ക രോഗ നിർണയ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു

ജനുവരി 21, 26 തീയതികളിലായാണ് ക്യാംപും ബോധവൽക്കരണ സെമിനാറും

കൊല്ലം: എം കെ അയൂബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സേവ് കിഡ്നി ഫൗണ്ടേഷനുമായി സഹകരിച്ച് കൊണ്ട് വെളിനല്ലൂർ പഞ്ചായത്തിലെ മുളയിറച്ചാലിൽ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണയ മെഡിക്കൽ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 21, 26 തീയതികളിലായാണ് ക്യാംപും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നത്

പ്രമുഖ വൃക്ക രോഗ വിദഗ്ധൻ ഡോ. പ്രവീൺ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ പാനൽ ആളുകളെ പരിശോധിക്കും.

പരിശോധനയുടെ മുന്നോടിയായി, രജിസ്റ്റർ ചെയ്യുന്നവരുടെ വിശദമായ ലാബ് പരിശോധനകളും ക്യാംപിൽ നടത്തും. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറി സൗകര്യവും ക്യാമ്പിൻ്റെ ഭാഗമായി പ്രവർത്തിക്കും. വൃക്ക രോഗങ്ങളെ നേരത്തെ കണ്ടെത്തുന്നതിനായി ലോകമെങ്ങും നടത്തി വരുന്ന ഏർലി ഡിറ്റക്ഷൻ ക്യാമ്പുകളുടെ മാതൃകയിലാണ് ക്യാംപ് സംവിധാനിച്ചിരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി ബി ശ്രീകുമാർ ചെയർമാനായും എം എസ് ഷൈജു ജനറൽ കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. എം ഷറഫുദ്ദീൻ, ഫൈസൽ വടക്കതിൽ, അൽത്താഫ് ജെ പി, ഹരികൃഷ്ണൻ, വിനോദ്കുമാർ എന്നിവർ കൺവീനർമാരും ഉണ്ണിക്കൃഷ്ണൻ, അജയൻ തടത്തിവിള, ബിജു താജുദ്ദീൻ, എം കെ ഷാനവാസ് എന്നിവർ ചെയർമാൻമാരുമായ ഉപ സമിതികളും രൂപീകരിച്ചു.