തൃക്കാക്കര: ഉമാ തോമസ് മുന്നിൽ

വർത്തമാനം ബ്യുറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് വൻ ലീഡ്’ വോട്ടെണ്ണൽ അഞ്ച് റൗണ്ട് പിന്നിട്ടപ്പോൾ 9000 വോട്ടിൻ്റെ ലീഡ് ആണ് ഇപ്പോഴുള്ളത്. യുഡിഎഫ് ക്യാമ്പിൽ ആവേശം അലതല്ലുകയാണ്. നാല് റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ പിടിയേക്കാൾ ഇരട്ടിയിലധികം ലീഡാണ് ഉമയ്ക്കുള്ളത്. പി.ടിക്ക് ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്