ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവെച്ചു

ലണ്ടന്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ ബോറിസ് ജോണ്‍സണ്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും. 24 മണിക്കൂറിനിടെ മന്ത്രിമാര്‍, സോളിസിറ്റര്‍ ജനറല്‍, ഉന്നത നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 34 പേരാണ് രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കുന്നതായി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചിരുന്നു.
ബോറിസ് ജോണ്‍സണ്‍ സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടിക്ക് അധികാരം നഷ്ടമാകില്ല.