വി.ലക്ഷ്‌മണൻ സ്‌മാരക അവാർഡ്‌ സമ്മാനിച്ചു

സ്വന്തം സ്വത്വത്തോട് പ്രണയിച്ച് പ്രവർത്തിക്കുന്നതാണ് യഥാർഥ ചരിത്രാന്വേഷണം. അതിനോട് നീതി പുലർത്തിയതാണ് കോഴിശേരിൽ വി. ലക്ഷ്മണന്റെ മഹത്വമെന്നും:  മുബാറക് പാഷ

കൊല്ലം: ഭൂതകാലത്തെ അന്വേഷിക്കുന്നവനാണ് നാടിന്റെ പ്രണയിതാവെന്നും അത്തരത്തിൽ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു വി. ലക്ഷ്മണനെന്നും. സ്വന്തം സ്വത്വത്തോട് പ്രണയിച്ച് പ്രവർത്തിക്കുന്നതാണ് യഥാർഥ ചരിത്രാന്വേഷണം. അതിനോട് നീതി പുലർത്തിയതാണ് കോഴിശേരിൽ വി. ലക്ഷ്മണന്റെ മഹത്വമെന്നും മുബാറക് പാഷ.

പ്രശസ്ത മാധ്യമപ്രവർത്തകനും കൊല്ലം പ്രസ്‌ ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന വി ലക്ഷ്മണനെ അനുസ്‌മരണ സമ്മേളനവും അവാർഡ് ദാനവും കൊല്ലം പ്രസ്‌ ക്ലബ്ബ്‌ ഹാളിൽ  ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസിലർ ഡോ. മുബാരക്‌ പാഷ ഉദ്‌ഘാടനംചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലത്തിന്റെ ആത്മാവ്‌ തേടിയുള്ള അന്വേഷണമാണ്‌ വി ലക്ഷ്‌മണൻ എഴുതിയ ‘ആധുനിക കൊല്ലത്തിന്റെ ചരിത്രം’ എന്ന പുസ്‌തകമെന്ന്‌ ഡോ. മുബാരക്‌ പാഷ കൂട്ടിച്ചേർത്തു.

കൊല്ലത്തിന്റെ മഹത്തായ ചരിത്രം ഏവർക്കും മനസ്സിലാകുന്ന വിധം വായ്‌മൊഴി രൂപത്തിൽ വി ലക്ഷ്‌മണൻ രേഖപ്പെടുത്തിയതായും ഡോ. മുബാരക്‌ പാഷ പറഞ്ഞു.

പ്രസ്സ് ക്ലബ്ബ് പ്രസി ഡന്റ് ജി ബിജു അധ്യക്ഷനായി. ജനയുഗം റസിഡന്റ്‌ എഡിറ്റർ പി എസ്‌ സുരേഷ്‌ അനുസ്‌മരണ പ്രഭാഷണംനടത്തി.


വി ലക്ഷ്മണന്റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ജേർണലിസം അവാർഡ്‌ ആശിഷ്‌ പി തോമസ്‌ ഏറ്റുവാങ്ങി. ജെ ആദിത്യദേവ്‌, ധന്യ ആർ ജയൻ, ജെന്നി ആർ ജയൻ, എ യദു കൃഷ്‌ണൻ, സി ജി നിരഞ്‌ജൻ, എസ്‌ ആനന്ദ്‌, അഭിമന്യു ബി അജയ്‌, എസ്‌ ഗൗരി ലക്ഷ്‌മി, എസ്‌ അശ്വതി, എൽസ റെയ്‌ച്ചൽ ബിജു, ആർ നന്ദ എന്നിവർക്ക്‌ സ്‌കോളർഷിപ്പ്‌ സമ്മാനിച്ചു.
പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ സനൽ ഡി പ്രേം സ്വാഗതവും ട്രഷറർ സുജിത്‌ സുരേന്ദ്രൻ നന്ദിയുംപറഞ്ഞു.