വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും : മുഖ്യമന്ത്രി

മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം നല്‍കുക

മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം നല്‍കുക

തിരുവനന്തപുരം : വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണെന്നും ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ തിങ്കളാഴ്ച തന്നെ ഇറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം നല്‍കുക. അവര്‍ കേന്ദ്ര ഗവണ്മന്റിന്റെ കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം, അവിടെ സമര്‍പ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട് www.covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം. അതോടൊപ്പം ആ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത കോമോര്‍ബിഡിറ്റി ഫോം ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ സമര്‍പ്പിച്ചാല്‍ അപേക്ഷ തള്ളിപ്പോകുന്നതായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഇതുവരെ 50,178 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. അതില്‍ 45525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ തെറ്റുകൂടാതെ പാലിക്കാന്‍ ശ്രദ്ധിക്കണം. ചില പരാതികളും പ്രായോഗിക പ്രശ്‌നങ്ങളും ഇക്കാര്യത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവ പരിഗണിച്ചു എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.