വാനമേ ഗഗനമേ വ്യോമമേ…പുസ്തകം പ്രകാശനം ചെയ്തു

പത്തു വിദേശ രാജ്യങ്ങളിലൂടെയുള്ള ജി. ജ്യോതിലാലിന്റെ യാത്രനുഭവങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതിയിൽ വൈമാനികരുടെ കോക്ക്പിറ്റ് കാഴ്ചകളും ഉൾ ചേരുന്നു.

തിരുവനന്തപുരം: റെസ്പോൺസ് ബുക്സ് കൊല്ലം, പ്രസിദ്ധീകരിച്ച ജി. ജ്യോതിലാലിന്റെ യാത്രവിവരണം ‘വാനമേ ഗഗനമേ വ്യോമമേ.. പറന്നിറങ്ങി കണ്ട പാരിടങ്ങൾ’ പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി.എ. മുഹമ്മദ്‌ റിയാസിനു നൽകിയായിരുന്നു പ്രകാശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ് ബാബു, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, പ്രസാധകൻ വിനോദ് റെസ്പോൺസ് എന്നിവർ പങ്കെടുത്തു. പത്തു വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതിയിൽ വൈമാനികരുടെ കോക്ക്പിറ്റ് കാഴ്ചകളും ഉൾ ചേരുന്നു. റെസ്പോൺസ് ബുക്സ് കൊല്ലം ആണ് പ്രസാധകർ.

പത്തു വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രനുഭവങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതിയിൽ വൈമാനികരുടെ കോക്ക്പിറ്റ് കാഴ്ചകളും ഉൾ ചേരുന്നു.