എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം

എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച്
കേരളം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് കേരളം. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തുര്‍ച്ച കേരള ജനത ആഘോഷമാക്കിയത്‌.

50 ലക്ഷത്തിലേറെ വീടുകളിൽ ആഘോഷം നടന്നു.

പടക്കം പൊട്ടിച്ചും
പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി.
സി. പി. എം, സിി.പി ഐ  അടക്കം പാർട്ടി ഓഫീസുകളിലും ആഘോഷം നടന്നു.

തിരുവനന്തപുരത്ത് എ.കെ.ജി സെൻ്ററിൽ എസ്.ആർ.പി, കോടിയേരി തുടങ്ങിയവർ ദിപം തെളിച്ചപ്പോൾ.  മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ ആഘോഷത്തിൽ പങ്കു ചേർന്നു.

കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ മാത്രം സന്തോഷപ്രകടനം ഒതുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു