ഞങ്ങള്‍ക്ക് തൊഴില്‍ വേണം’; പ്ലക്കാര്‍ഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാര്‍ത്ഥികള്‍

കായംകുളം: ഞങ്ങള്‍ക്ക് തൊഴില്‍ വേണമെന്ന പ്ലക്കാര്‍ഡുമേന്തി രാഹുല്‍ ഗാന്ധിയെ കണ്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍. ഓച്ചിറയില്‍ നിന്നും കായംകുളത്തേക്കുള്ള യാത്രയിലാണഉദ്യോഗാര്‍ത്ഥികള്‍ രാഹുലിനെ കണ്ടത്. ബിരുദധാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴുള്ള വസ്ത്രം ധരിച്ച് കറുത്ത നിറത്തിലുള്ള പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടാണ്ഉദ്യോഗാര്‍ത്ഥികള്‍ രാഹുലിനേയും കാത്ത് വഴിയില്‍ നിന്നത്. പദയാത്ര കടന്നുവന്നതോടെ ഉദ്യോഗാര്‍ത്ഥികളെ ശ്രദ്ധയില്‍പ്പെട്ട രാഹുല്‍ഗാന്ധി അവരെ അടുത്തേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞു. അല്പം നേരം ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് രാഹുല്‍ഗാന്ധി മുന്നോട്ട് നീങ്ങിയത്. ആലപ്പുഴ സ്വദേശികളായ ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികളായിരുന്നു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.