1. Home
  2. Author Blogs

Author: varthamanam

varthamanam

കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍
Kerala

കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍

കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം കലൂര്‍ എ.ജെ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം 18 നു മുഖ്യമന്ത്രി…

സമൃദ്ധിയുടെ നിറവിൽ മലയാളികൾക്ക് ഇന്ന് പൊന്നോണം
Kerala

സമൃദ്ധിയുടെ നിറവിൽ മലയാളികൾക്ക് ഇന്ന് പൊന്നോണം

കോഴിക്കോട് : ​സമ്പൽ സമൃദ്ധിയുടെ നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളവും ഓണക്കോടിയും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം വരുന്നത്. പഞ്ഞ…

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ചരിത്ര നേട്ടവുമായി കേരളം
Kerala

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ചരിത്ര നേട്ടവുമായി കേരളം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരത്ത്…

കൊല്ലംപ്രസ്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
Kerala

കൊല്ലംപ്രസ്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം: കൊല്ലംപ്രസ് ക്ലബ്ബ് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി സമിതി മർക്കന്റൈൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് കലക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻ്റ് ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. മാധ്യമപ്രവർത്തകർക്കുള്ള ഓണക്കിറ്റ്…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
Kerala

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.72 വയസായിരുന്നു പ്രായം. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിൽ സഹായത്തിൽ ആയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത്…

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
Kerala

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദില്ലി: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991…

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണ സമ്മാനം,ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ
Kerala

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണ സമ്മാനം,ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ്‌ രണ്ടു…

കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
Kerala

കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ…

ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു
Latest

ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിലാണ് പ്രേംകുമാറിന് അധിക ചുമതല നല്‍കിയത്.

അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. രജിസ്ട്രേഷന്‍റെ ഉത്തരവാദിത്വം തൊഴില്‍ദാതാവില്‍ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും…