ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (തക്കാളിപ്പനി )ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്
Kerala

ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (തക്കാളിപ്പനി )ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയില്‍ എത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി…

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ്‘എ-സ്റ്റേബിള്‍’ ആയി ഉയര്‍ത്തി കെയര്‍
Kerala

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ്‘എ-സ്റ്റേബിള്‍’ ആയി ഉയര്‍ത്തി കെയര്‍

കൊച്ചി: ഇന്ത്യയിലെ മൂന്‍നിര എന്‍ബിഎഫ്‌സികളില്‍ഒന്നായമുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ് ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്ന്എ- (സ്റ്റേബിള്‍) ആയികെയര്‍ഉയര്‍ത്തിയതായികമ്പനി അറിയിച്ചു. 21-22 സാമ്പത്തിക വര്‍ഷം കമ്പനി 25 ശതമാനം വളര്‍ച്ചയാണ്‌രേഖപ്പെടുത്തിയത്. ശക്തമായ വികസന പദ്ധതികളിലൂടെ ആകെകൈകാര്യംചെയ്യുന്ന ആസ്തി 22-23 സാമ്പത്തിക വര്‍ഷം 4,000 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനി…

ഓപ്പറേഷന്‍ മത്സ്യ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്
Kerala

ഓപ്പറേഷന്‍ മത്സ്യ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനകളില്‍ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം അമരവിള, പൂവാര്‍ ചെക്ക് പോസ്റ്റുകളില്‍…

ജൂലൈ 21 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് – 20 വാര്‍ഡുകളിലായി 65 സ്ഥാനാര്‍ത്ഥികള്‍
Kerala

ജൂലൈ 21 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് – 20 വാര്‍ഡുകളിലായി 65 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 20 തദ്ദേശ വാര്‍ഡുകളില്‍ 65 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 35 പേര്‍ സ്ത്രീകളാണ്. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.…

കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകളേയും കര്‍ഷകരേയും ബന്ധിപ്പിക്കാന്‍ നബാര്‍ഡ്
Kerala

കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകളേയും കര്‍ഷകരേയും ബന്ധിപ്പിക്കാന്‍ നബാര്‍ഡ്

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ക്ക് അത്യാധുനിക സാങ്കേതിക പ്രതിവിധികള്‍ ലഭ്യമാക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) സ്റ്റാര്‍ട്ടപ്പുകളെ, കര്‍ഷകരുമായി ബന്ധിപ്പിക്കുന്നതിന് പിന്തുണയേകാന്‍ നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ്). കെഎസ്‌യുഎം സംഘടിപ്പിച്ച നൂതന അഗ്രിടെക് ഉല്‍പ്പന്നങ്ങളുടെ വെര്‍ച്വല്‍ പ്രദര്‍ശനമായ ബിഗ് ഡെമോ ഡേയുടെ ഏഴാം…

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുന്‍നിര്‍ത്തിയുള്ള ബഫര്‍സോണ്‍ നിര്‍ണയം വേണം: മുഖ്യമന്ത്രി
Kerala

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുന്‍നിര്‍ത്തിയുള്ള ബഫര്‍സോണ്‍ നിര്‍ണയം വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുന്‍നിര്‍ത്തയുള്ള ബഫര്‍ സോണ്‍ നിര്‍ണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപക്ഷത്തുനിന്നു ശരിയായ രീതിയില്‍ ബഫര്‍ സോണ്‍ വിഷയം പരിഹരിക്കാനുള്ള സമ്മര്‍ദമാണു കേന്ദ്രത്തില്‍ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വനമഹോത്സവം 2022ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.…

തദ്ദേശ തിരഞ്ഞെടുപ്പ് – ചെലവ് കണക്ക് നല്‍കാത്ത 9202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചു
Kerala

തദ്ദേശ തിരഞ്ഞെടുപ്പ് – ചെലവ് കണക്ക് നല്‍കാത്ത 9202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2020ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച ചെലവ് കണക്ക് സമര്‍പ്പിക്കാത്തതോ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചതോ ആയ 9202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് അയോഗ്യത കല്‍പ്പിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചു. കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പത്ത് ദിവസത്തിനകം ചെലവ് കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്…

കെ – ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍
Kerala

കെ – ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറക്കി. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുകയാണെന്നും പദ്ധതിക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം…

മന്ത്രി സജി ചെറിയാന്‍ രാജിവച്ചു
Kerala

മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

തിരുവനന്തപുരം: ഭരണഘടനക്കെതിരായിനടത്തിയ പരാമര്‍ശം വന്‍ വിവാദമായിതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും, തന്റെ സ്വതന്ത്ര തീരുമാനമാണ് രാജിയെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിന്റെ കുറച്ചു ഭാഗം മാത്രമെടുത്ത് തനിക്കെതിരെയും പാര്‍ട്ടിയ്ക്ക്…

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി
Kerala

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകളുമായി ബന്ധപ്പെട്ടു സ്ഥാപിക്കുന്ന ഇവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…