അനിയന്ത്രിത ചെറുമത്സ്യബന്ധനം കേരളത്തിലെ സമുദ്രമത്സ്യമേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന് ശില്പശാല
കൊച്ചി:അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണംകേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നെണ്ടെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷംകേരളത്തില്‍ പിടിച്ച കിളിമീനുകളില്‍ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാള്‍ (എം എല്‍ എസ്) ചെറുതായിരുന്നുവെന്നും ഈ ഗണത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യ മേഖലയ്ക്ക് സംവിച്ചിട്ടുള്ളതെന്നുംകേന്ദ്ര സമുദ്രമത്സ്യ ഗവേഷണ…