Kerala

1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയര്‍ത്തും: മന്ത്രി പി. രാജീവ്

ദീര്‍ഘ കാലത്തെ ആവശ്യമായിരുന്ന െ്രെപവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എട്ട് പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. മൂന്ന് എണ്ണം അംഗീകാരത്തിനായി കമ്മിറ്റിയുടെ മുന്‍പിലുണ്ട്. കൂടാതെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സംസ്ഥാനത്ത് ആരംഭിക്കും. പുതിയ സംരംഭങ്ങള്‍ വ്യവസായ വകുപ്പ് ഇന്റേണ്‍സ് നേരിട്ട് പോയി സന്ദര്‍ശിക്കും. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി…