1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയര്‍ത്തും: മന്ത്രി പി. രാജീവ്

ദീര്‍ഘ കാലത്തെ ആവശ്യമായിരുന്ന െ്രെപവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എട്ട് പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. മൂന്ന് എണ്ണം അംഗീകാരത്തിനായി കമ്മിറ്റിയുടെ മുന്‍പിലുണ്ട്. കൂടാതെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സംസ്ഥാനത്ത് ആരംഭിക്കും. പുതിയ സംരംഭങ്ങള്‍ വ്യവസായ വകുപ്പ് ഇന്റേണ്‍സ് നേരിട്ട് പോയി സന്ദര്‍ശിക്കും. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കും. പഞ്ചായത്ത്തല സംരംഭക സംഗമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

കൊച്ചി: തെരഞ്ഞെടുത്ത 1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി നാലു വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ‘എം.എസ്.എം ഇ സ്‌കെയില്‍ അപ്പ് മിഷന്‍ മിഷന്‍ 1000’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് പ്രത്യേക യൂട്യൂബ് ചാനല്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ ചാനലിലൂടെ സംരംഭകരുടെ ഉല്‍പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെല്‍ഫീ വീഡിയോകള്‍ ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘ കാലത്തെ ആവശ്യമായിരുന്ന െ്രെപവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എട്ട് പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. മൂന്ന് എണ്ണം അംഗീകാരത്തിനായി കമ്മിറ്റിയുടെ മുന്‍പിലുണ്ട്. കൂടാതെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സംസ്ഥാനത്ത് ആരംഭിക്കും. പുതിയ സംരംഭങ്ങള്‍ വ്യവസായ വകുപ്പ് ഇന്റേണ്‍സ് നേരിട്ട് പോയി സന്ദര്‍ശിക്കും. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കും. പഞ്ചായത്ത്തല സംരംഭക സംഗമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. അലോട്‌മെന്റ് പോളിസിക്കും റവന്യൂ വകുപ്പുമായി അന്തിമ ധാരണയായിട്ടുണ്ട്. ഈ മാസം തന്നെ പുതിയ പോളിസി പ്രഖ്യാപിക്കാന്‍ കഴിയും. വ്യാവസായിക നയം രൂപീകരിക്കാന്‍ എല്ലാ സംഘടനകളും സെക്ടറുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്ട്രക്ചര്‍ രൂപീകരിക്കും. അടുത്ത മൂന്നു വര്‍ഷം നിക്ഷേപത്തിന്റെ വര്‍ഷങ്ങള്‍ ആയിരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഏറെ അഭിമാനകരമായ വര്‍ഷമാണ് നാം പിന്നിട്ടത്. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം വ്യവസായ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എല്ലാ സംഘടനകളുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ സര്‍ക്കാര്‍ ഇട്ട അടിത്തറയില്‍ നിന്നും മുന്നോട്ടു പോകുക എന്നതാണ് പുതിയ സര്‍ക്കാരിന്റെ കര്‍ത്തവ്യം. കഴിഞ്ഞ സര്‍ക്കാര്‍ നിയമ നിര്‍മാണങ്ങള്‍, ചട്ട ഭേദഗതികള്‍ എന്നിവ വരുത്തിയിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നറിയാന്‍ എല്ലാ ജില്ലകളിലും മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നടത്തി. എല്ലാവരും ഒത്തൊരുമിച്ച് എങ്ങനെ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാം എന്ന വിഷയത്തിലും ചര്‍ച്ചകള്‍ നടന്നു. ഇതിന്റെ ഭാഗമായി നിയമ പരിഷ്‌കരണത്തിന് ഒരു കമ്മിഷനെ നിയമിച്ചു. വിവിധ പുതിയ നിയമ നിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാധിച്ചു. 50 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാതെ മൂന്ന് വര്‍ഷം പ്രവര്‍ത്തിക്കാം എന്ന ഭേദഗതി നിലവില്‍ വന്നു. 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ കോംപോസിറ്റ് ലൈസന്‍സും ലഭിക്കും. കൂടാതെ പരാതി പരിഹാര സംവിധാനം ഓണ്‍ലൈന്‍ അധിഷ്ഠിതമായി നടപ്പാക്കി. അതിന് ശേഷമാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കി. 1,39140 സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചു. 17.3 % വ്യാവസായിക വളര്‍ച്ചയാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് അത്യപൂര്‍വമാണെന്നും മന്ത്രി പറഞ്ഞു.