തിരുവനന്തപുരം: ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറായ ചില്‍ഡ്രന്‍ മാറ്ററിന്റെ പ്രധാന വേദിയ്ക്ക് മുന്നില്‍ ഏവരെയുംസ്വാഗതംചെയ്യുന്നത് അവ്യക്തമായി നൂലില്‍കെട്ടിത്തൂക്കിയിട്ട കുഞ്ഞുങ്ങളുടെഫോട്ടോകളാണ്. അവിടെ നിന്നും പന്ത്രണ്ടടി മാറിയുള്ള കസേരയിലിരുന്ന് അതിലേക്ക് നോക്കിയാല്‍ചില്‍ഡ്രണ്‍ മാറ്റര്‍ എന്ന് ചിട്ടയായഇംഗ്ലീഷിലെഴുതിയിരിക്കുന്നത് കാണാനാകും.
ഫൗണ്ടേഷനിലെ ചെറുപ്പക്കാര്‍ചേര്‍ന്നാണ് മനോഹരമായ ഈ അനാമോര്‍ഫികലാസൃഷ്ടിയിലൂടെസെമിനാറിന്റെ സന്ദേശംകാണികളിലേക്കെത്തിക്കുന്നത്.അവ്യക്തമായവസ്തുക്കളെഒരു പ്രത്യേകകോണിലൂടെ നോക്കുമ്പോള്‍ കലാസൃഷ്ടിവ്യക്തമായിവരുന്നതാണ് അനാമോര്‍ഫി.
ഐക്യരാഷ്ട്രസഭയുടെസഹകരണത്തോടെ നടക്കുന്ന സെമിനാറിന്റെ പ്രമേയം സംബന്ധിച്ച ഒരു ബാനര്‍ വേണമെന്ന് മാത്രമാണ്‌സംഘാടകരായഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സിസിജോസഫ് തന്റെ സംഘാംഗങ്ങളോട് പറഞ്ഞത്. എന്നാല്‍കുട്ടികള്‍ക്ക് മനസിലാകുന്ന, അവരുടെകാഴ്ചപ്പാടിലുള്ള വ്യത്യസ്തമായ ഒന്ന് വേണമെന്ന ചിന്തയില്‍ നിന്നാണ് അനാമോര്‍ഫിയിലേക്ക് എത്തിയതെന്ന് ഇതൊരുക്കിയ സംഘത്തിലുള്ളരോഹിത് ചേലാട്ട് പറഞ്ഞു.
എന്ത് ഫോട്ടോകള്‍വേണമെന്നത് വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് രോഹിത് പറഞ്ഞു. എല്ലാം ഫൗണ്ടേഷനിലെ ജീവനക്കാരുടെകുട്ടിച്ചിത്രങ്ങളാണ്. ഇവയെല്ലാം ഒരേരൂപത്തില്‍വെട്ടിയെടുത്ത് വെള്ളനൂലുകളില്‍കോര്‍ത്താണ് ഇത് രൂപപ്പെടുത്തിയത്. രാവിലെതുടങ്ങിയജോലി തീര്‍ന്നപ്പോള്‍ രാത്രി പന്ത്രണ്ട് മണിയായെന്നുംരോഹിത് പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര പ്രതിനിധികളുള്‍പ്പെടെ ഈ കലാസൃഷ്ടിയ്ക്ക് മുന്നിലിരുന്ന് സെല്‍ഫി എടുക്കുന്നതില്‍തിരക്ക് കൂട്ടി. ചെറുപ്പക്കാരുടെവീക്ഷണത്തിലൂടെകുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ വ്യത്യാസം ഈ കലാസൃഷ്ടിയിലൂടെവ്യക്തമായെന്ന് സിസിജോസഫ് പറഞ്ഞു. ഈ വിഷയംകൈകാര്യംചെയ്യുന്നതില്‍യുവാക്കള്‍ക്കുള്ള പങ്ക് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ്ഇതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.