കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം
തിരുവനന്തപുരം/കൊല്ലം: കൊവിഡ് വ്യാപനം പിടിച്ച് കെട്ടാൻ വീട്ടിലിരുന്ന് കേരളം. ഇന്നും നാളെയുമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളോട് പൊതുവെ അനുകൂലമായാണ് ജനങ്ങൾ പ്രതികരിച്ചത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ പലയിടത്തും പൊലീസ് തിരിച്ചയച്ചു. ലോക്ക് ഡൗണിന് സമാനമാണ് പൊതുസ്ഥിതി. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. നിരത്തുകൾ മിക്കതും ആളൊഴിഞ്ഞു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ…