ചരിത്രം തിരുത്തി : ഇടതു തരംഗം കൊടുങ്കാറ്റായി

സംസ്ഥാനത്ത് ഇടതു തരംഗം .ചരിത്രം തിരുത്തി ഇടതു തുടർ ഭരണം. ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടി

സംസ്ഥാനത്ത് ഇടതു തരംഗം .ചരിത്രം തിരുത്തി ഇടതു തുടർ ഭരണം. ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിനാൽപ്പത്‌ വർഷത്തിനു ശേഷമാണ്‌ ഒരു മുന്നണിയ്‌ക്ക്‌ കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്‌. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌ ചരിത്രത്തിലാദ്യമായും.

തിരുവനന്തപുരം: തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതി ഇടതുപക്ഷം. നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ വേണമെന്ന് കേരളം ഉറപ്പിച്ചു. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്. നാൽപ്പത്‌ വർഷത്തിനു ശേഷമാണ്‌ ഒരു മുന്നണിയ്‌ക്ക്‌ കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്‌. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌ ചരിത്രത്തിലാദ്യമായും.

അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടി കഴിഞ്ഞു. പത്തു ജില്ലകളിൽഎൽ.ഡി എഫിന്  പൂർണാധിപത്യമാണ്.
യു.ഡി.എ കോട്ടകളിൽ വലിയ വിള്ളലാണ് ഉണ്ടായിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മണ്ഡലമടക്കം എൽ.ഡിഎഫ് തരംഗത്തിൽ ആടി ഉലഞ്ഞു. ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിക്കാനും
എൽ.ഡി എഫിന് കഴിഞ്ഞു.

പിണറായി വിജയൻ സർക്കാരിന്റെ 5 വർഷ ഭരണ നേട്ടങ്ങളും മികവും ക്ഷേമ വികസന പധതികളും ഉയർത്തിയായിരുന്നു എൽ.ഡിഎഫ് പ്രചാരണം. ഇത് പൂർണമായി ജനങ്ങൾ അംഗീകരിച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ക്ഷേമ പധതികൾ വോട്ടർമാരെ
വലിയ തോതിൽ ജനങ്ങളെ സ്വാധീനിച്ചു.
പ്രതിസന്ധികളെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ നേതൃപാടവവും സമൂഹത്തെ സ്വാധീനിച്ചു. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും വോട്ടർമാർ തള്ളിക്കളഞ്ഞു. വിവാദങ്ങല്ല വികസനമാണ് വേണ്ടതെന്ന സന്ദേശമാണ് ഫലം നൽകുന്നത്. പറഞ്ഞ കാര്യങ്ങൾ
സമയബന്ധിതമായി
നടപ്പാക്കുമെന്ന വിശ്വാസം എൽ.ഡി എഫി ൽ വോട്ടർമാർക്കുണ്ടായി. എൽ.ഡിഎഫ് ന്റെ ഉറച്ച മത നിരപേക്ഷ നില പാടും
മുന്നണിക്ക് മുതൽ കൂട്ടായി.