കൊച്ചി :ഗവര്‍ണര്‍ സ്ഥാനം മറന്നുള്ള പ്രതികരണമാണ് നടത്തുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭരണഘടന നല്കുന്ന അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അതിനപ്പുറം ഉണ്ടെന്ന് ഭാവിക്കുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ഇത് ഭൂഷണമല്ല. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങള്‍ ഒന്നും സത്യത്തില്‍ ഇല്ല. സര്‍ക്കാരിന്റെ അധിപനല്ല ഗവര്‍ണറെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.നിയമനിര്‍മ്മാണസഭ അംഗീകരിക്കുന്ന നിയമങ്ങളെ തട്ടഞ്ഞു വെയ്ക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ഭരണഘടന അനുവാദം നല്‍കുന്നില്ല .ഗവര്‍ണര്‍ സി ബി ഐ യുടെ ചുമതല ഏറ്റെടുക്കേണ്ടതില്ല .
ഗവര്‍ണര്‍ മഹാരാജാവ് അല്ല, കേന്ദ്രത്തിന്റെ ഏജന്റാണ്. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പരമാവധി ശ്രമിച്ചു. ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഓര്‍ത്താല്‍ നന്ന്. ഗവര്‍ണര്‍ പദവിയെ വേണ്ടെന്നത് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പൊതുനിലപാടാണ്.
കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തിന്റെ ഇതുപോലൊരു ഏജന്റിനെ ആവശ്യമില്ല. ഏറ്റുമുട്ടല്‍ ഇല്ലാതെ പോകാന്‍ മുഖ്യമന്ത്രി ശ്രമിച്ചിരുന്നുവെന്നും സര്‍ക്കാരിനെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദത്തം ഉള്ളതുകൊണ്ടാണത് ,എന്നാലത് ദൗര്‍ബല്യമായി കാണണ്ടെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി