യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ടീമിന്റെ റിയല്‍ ടൈം സ്‌പോര്‍ട്‌സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണ് ഡേറ്റാപവ, പ്രവര്‍ത്തിക്കുക.
കൊച്ചി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ടീമിന്റെ റിയല്‍ ടൈം സ്‌പോര്‍ട്‌സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണ് ഡേറ്റാപവ, പ്രവര്‍ത്തിക്കുക. സ്‌പോര്‍ട്‌സ് വിപണിയിലേക്ക് സ്‌പെഷ്യലിസ്റ്റ് ഡേറ്റയും മാര്‍ക്കറ്റിങ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഡേറ്റാപവയുമായി പങ്കാളിത്തത്തിലാവുന്ന ഇന്ത്യയിലെ ആദ്യ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി.ബ്ലൂചിപ്പ് ബ്രാന്‍ഡുകള്‍ (സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍മാര്‍), ഗെയിമിങ് കമ്പനികള്‍, സ്‌പോര്‍ട്‌സ് റൈറ്റ്‌സ് ഹോള്‍ഡേഴ്‌സ് തുടങ്ങിയവ ഡേറ്റാപവയുടെ ഇടപാടുകാരില്‍ ഉള്‍പ്പെടും. ബ്രാന്‍ഡ് ലോഗോകളുടെ വ്യാപ്തിയും പ്രാധാന്യവും വിശകലനം ചെയ്യാന്‍ ലീനിയര്‍ ബ്രോഡ്കാസ്റ്റ് ടി.വി, വീഡിയോ എന്നിവയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും, മീഡിയ മൂല്യം കണക്കാക്കാന്‍ സോഷ്യല്‍ മീഡിയയിലെ ഇമേജ് അസെറ്റുമാണ് ഡേറ്റാപവ ഉപയോഗിക്കുന്നത്. പവര്‍, എഐ മൂല്യനിര്‍ണയം, പ്രവചനം, റാങ്കിങ് സംവിധാനം എന്നിവയുടെ അളവുകോലായി 2019ലാണ് എഐ സോഫ്റ്റ്‌വെയര്‍ പവ ഇന്‍ഡെക്‌സ് ആരംഭിച്ചത്. നിലവില്‍ 2500ല്‍ അധികം ടീമുകള്‍, വിവിധ ലീഗുകള്‍, മത്സരങ്ങള്‍ എന്നിവ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ വളരെ സന്തോഷത്തോടെയാണ് ഡേറ്റാപവയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഡേറ്റാപവയുടെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കല്‍ ഫഌന്‍ പറഞ്ഞു
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് മികച്ച അവസരങ്ങളാണ് ഡേറ്റാപവ വാഗ്ദാനം ചെയ്യുന്നത്. ഡാറ്റാധിഷ്ടിത പരിശോധന, തത്സമയ സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പ് മൂല്യനിര്‍ണയ സംവിധാനമായ ഇന്‍ഡെക്‌സ്. സോഷ്യല്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള ഡേറ്റ സംയോജിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം, ഫുട്‌ബോളിലുടനീളമുള്ള ആരാധക ഇടപെടല്‍, വിശാലമായ കായിക വിപണി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ വളരെ സന്തോഷത്തോടെയാണ് ഡേറ്റാപവയിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നതെന്ന് ഡേറ്റാപവയുടെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കല്‍ ഫഌന്‍ പറഞ്ഞു. പവ ഇന്‍ഡെക്‌സ് പ്ലാറ്റ്‌ഫോം, ഞങ്ങളുടെ മീഡിയ മൂല്യനിര്‍ണയ സാങ്കേതികവിദ്യ എന്നിവയിലൂടെ ടീമിന്റെ വിവരങ്ങള്‍, ഡേറ്റ, വിശകലനം എന്നിവ ഉറപ്പാക്കാന്‍ കഴിയും.
ഡേറ്റാപവയുമായി സഹകരണത്തിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ഞങ്ങളെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു
ഈ വിവര ശേഖരം ടീമിന്റെ ബിസിനസ് വികസനത്തിനുള്ള അവസരങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുംഅദ്ദേഹം പറഞ്ഞു.ഡേറ്റാപവയുമായി സഹകരണത്തിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ഞങ്ങളെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഡിജിറ്റല്‍ രംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് കെബിഎഫ്‌സി നേടിയത്. പുതിയ പങ്കാളിത്തം, ഞങ്ങളുടെ ആസ്തികള്‍ പ്രയോജനപ്പെടുത്തുന്നതിനും ക്ലബിന്റെ എല്ലാ പ്രധാന പങ്കാളികള്‍ക്കും മികച്ച മീഡിയ മൂല്യനിര്‍ണയം നടത്താനും സഹായകരമാവുമെന്നതിനൊപ്പം, ഈ രംഗത്തെ മറ്റു ടീമുകള്‍ക്കെതിരെ ഞങ്ങളൊരു നിര്‍ണായക നേട്ടം സൃഷ്ടിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.