10 വർഷം കഠിന തടവ്
- ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം.
- ഇതിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.
കൊല്ലം: സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും ആരോപിച്ച് ഭാര്യ വിസ്മയയുടെ മരണത്തിൽ എസ് കിരൺ കുമാറിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ചയാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
കിരൺ കുമാർ കോടതിയോട് അഭ്യർത്ഥിച്ചു, പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് താനെന്നും അതിനാൽ തന്നെ പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ, തന്റെ പിതാവിന് ഓർമ്മക്കുറവ് ഉണ്ടെന്നും, ശിക്ഷിക്കപ്പെട്ടാൽ അമ്മയ്ക്ക് താങ്ങുമില്ലാതാകുമെന്നും കിരൺ പറഞ്ഞു. തന്റെ അമ്മ ഉയർന്ന രക്തസമ്മർദ്ദമുള്ള പ്രമേഹ രോഗിയാണെന്നും കിരൺ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.
ചുമത്തപ്പെട്ട വകുപ്പുകളും ലഭിച്ച ശിക്ഷയും
- സ്ത്രീധന മരണം (ഐപിസി 304–എ)– 10 വർഷം കഠിന തടവ്
- ആത്മഹത്യാ പ്രേരണ (306)– ആറു വർഷം കഠിന തടവ്, രണ്ടു ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്
- സ്ത്രീധന പീഡനം (498–എ) – രണ്ടു വർഷം കഠിന തടവ്, 50,000 രൂപ പിഴ. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ്
- സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടൽ)– ആറു വർഷം കഠിന തടവ്, 10 ലക്ഷം രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി തടവ്
- സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങൽ)– ഒരു വർഷം കഠിന തടവ്, 5000 രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം കൂടി തടവ്
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്തമാക്കി.
ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം.
ഇതിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.
ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ ഇന്ന് കോ ടതിയില്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്.
പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
ശക്തമായ ഡിജിറ്റൽ തെളിവുകൾ നിർണായകമായെന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പറഞ്ഞു. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങൾ മനസ്സിൽനിന്നും മായുന്നില്ലെന്നും ഫോൺ സംഭാഷണങ്ങൾ കോടതിയിൽ കേൾപ്പിച്ചപ്പോൾ വിസ്മയയുടെ മാതാപിതാക്കൾ വിങ്ങിപ്പൊട്ടിയെന്നും പബ്ളിക് പ്രോസിക്യൂട്ടർ പറഞ്ഞു.
അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി പി.രാജ്കുമാർ പ്രതികരിച്ചു.