തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 20 ഉത്പന്നങ്ങള്‍ ഈ സാങ്കേതികസമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന പ്രമേയത്തിലാണ് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിച്ചത്
കൊച്ചി: മൂലധന നിക്ഷേപത്തേക്കാളേറെ സാങ്കേതികവിദ്യയാണ് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്ന് ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ ഓണ്‍ലൈന്‍ സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന സാങ്കേതികവിദ്യയാണ് ഗവേഷണത്തിലൂടെ രൂപപ്പെട്ടു വരേണ്ടതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന പ്രമേയത്തിലാണ് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപീകരിച്ച റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരള (റിങ്ക്)യുടെ ആഭിമുഖ്യത്തിലായിരുന്നു ഇത്. തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 20 ഉത്പന്നങ്ങള്‍ ഈ സാങ്കേതികസമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. എളുപ്പത്തില്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് സാങ്കേതികവിദ്യ ലഭിക്കുന്നത് നമ്മെ മടിയ?ാരാക്കിയെന്ന് ട്രമോ പെന്‍പോളിന്റെ സ്ഥാപകനും പ്രമുഖ സംരംഭകനുമായ സി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ തന്നെ നമ്മുടെ രാജ്യത്തെ ഉപഭോക്താക്കള്‍ക്കാവശ്യമുള്ള സാങ്കേതികവിദ്യയ്ക്ക് പകരം മറ്റ് രാജ്യങ്ങളുടെ സാങ്കേതികവിദ്യയ്ക്കനുസരിച്ച് നാം മാറേണ്ട അവസ്ഥ വന്നു. ഗവേഷണത്തില്‍ പൊതുമേഖലയില്‍ നടക്കുന്ന പുരോഗതി സ്വകാര്യ മേഖലയില്‍ ഉണ്ടാകുന്നില്ല.
ശാസ്ത്രഗവേഷണങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുകയെന്നതാണ് പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
നൂതനത്വം, ഗവേഷണം, സംരംഭകത്വം എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് വോള്‍വോയുടെ ഇനോവേഷന്‍ ഡയറക്ടര്‍ ഡോ. സുധീന്ദ്ര കൗശിക് പറഞ്ഞു.
ഗവേഷകരില്‍ വിശ്വാസമര്‍പ്പിക്കേണ്ടത് ഏറെ അത്യാവശ്യമാണെന്ന് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് ചൂണ്ടിക്കാട്ടി. വിജ്ഞാനം പങ്ക് വയ്‌ക്കേണ്ടത് മാനവന?യ്ക്ക് അത്യാവശ്യമാണ്. ഗവേഷണം ബിരുദപഠനതലം മുതല്‍ ആരംഭിക്കണം. വ്യവസായികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഗവേഷകരുമായി പങ്ക് വയ്ക്കാനുള്ള വേദികള്‍ ഉണ്ടാകേണ്ടതാണ്. അങ്ങിനെ വന്നാല്‍ മാത്രമേ ഗവേഷണങ്ങള്‍ക്ക് വാണിജ്യ സാധ്യതയും വ്യവസായങ്ങളുടെ പ്രശ്‌നപരിഹാരവും നടക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നൂതനത്വം, ഗവേഷണം, സംരംഭകത്വം എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് വോള്‍വോയുടെ ഇനോവേഷന്‍ ഡയറക്ടര്‍ ഡോ. സുധീന്ദ്ര കൗശിക് പറഞ്ഞു.
ഉപഭോക്താവിന് ഉപകാരപ്പെടുന്ന നൂതനത്വത്തിനായുള്ള ഗവേഷണമാണ് ഉണ്ടാകേണ്ടത്. അങ്ങിനെ വന്നാല്‍ അതിന്റെ വാണിജ്യസാധ്യത പതി?ടങ്ങ് വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏണസ്റ്റ് ആന്‍ഡ് യംഗ് പ്രതിനിധി രാജേഷ് നായര്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. കോര്‍പറേറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിടമധ്യവര്‍ഗ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയിക്കാനും അവരവരുടെ മേഖലയില്‍ ഇത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തിരയാനും സമ്മേളനത്തിലൂടെ അവസരമുണ്ടായി.വ്യാവസായിക കൂട്ടായ്മയായ ടൈ കേരളയുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പച്ചത്. സിഡാക്, സിഎസ്‌ഐആര്‍, ഐസിഎആര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും, പ്രൊഫഷണലുകളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു.