ജ ഗ് ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതി

ന്യൂദല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് അല്‍വയെയാണ് തോല്‍പ്പിച്ചത്. ധന്‍കര്‍ 528 വോട്ട് നേടി. അല്‍വയ്ക്ക് 182 വോട്ട്. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്. 780 എംപിമാരില്‍ 725 പേരാണ് വോട്ട് ചെയ്തത്. രാവിലെ പത്തിനാരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 വരെ തുടര്‍ന്നു. പിന്നാലെ വോട്ടെണ്ണലും ആരംഭിച്ചു. രാജസ്ഥാനിലെ കിതാന ഗ്രാമത്തിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1951 മേയ് 18നാണ് ജഗ്ദീപ് ധന്‍കര്‍ ജനിച്ചത്. കിതാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗ്ദീപ് പിന്നീട് സൈനിക സ്‌കൂളില്‍ ചേര്‍ന്നു. ജയ്പുര്‍ മഹാരാജാസ് കോളജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും ജയ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. ജനതാദളിലുടെ രാഷ്ട്രീയം ആരംഭിച്ചജഗ്ദീപ് ധന്‍കര്‍ എം പിയും കേന്ദ്രമന്ത്രിയുമായി. പിന്നീട് കോണ്‍ഗ്രസിലെത്തിയ ജഗ്ദീപ് ധന്‍കര്‍ 2004ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്.2019ലാണ് ജഗ്ദീപ് ധന്‍കറിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്.