കേരളീയം; ഇനി ഉത്സവത്തിന്റെ ഏഴു പകലിരവുകള്‍

 

തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകല്‍പ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങള്‍. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കേരളീയം ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നാം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവവും നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിക്കും.
കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തില്‍ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നു കൂട. നാം ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളുടെ കരുത്തില്‍ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമുക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അവരുടെ മുന്നോട്ടുള്ള കുതിപ്പില്‍ കേരളം അവര്‍ക്കൊരു വഴികാട്ടിയായി മാറാന്‍ ആ കുതിപ്പിന്റെ പാഠങ്ങള്‍ ലോകമെമ്പാടുമുള്ള ജനതകള്‍ അറിയണം. കേരളീയം എല്ലാ വിഭാഗങ്ങള്‍ക്കും പുത്തന്‍ അറിവിന്റെയും അവസരങ്ങളുടെയും ലോകം തുറന്നുകൊടുക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നമ്മുടെ വികസന മാതൃകകള്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനാവും. ലോക വൈജ്ഞാനിക രംഗത്തു നിന്ന് നമുക്കു പലതും ഉള്‍ക്കൊള്ളാനുമാകും. കേരളത്തിലെ പുതിയ തലമുറക്ക് പുതിയ ലോകം എന്താണെന്ന് അറിയാനുള്ള ഒരു വാതില്‍ അത് തുറക്കും. നമ്മുടെ പുതിയ തലമുറയുടെ മികവ് എന്താണെന്ന് ലോകത്തിന് അറിയാനുള്ള അവസരവും അത് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവിയിലേക്കുള്ള കുതിപ്പിന് സഹായകരമാകുന്ന പ്രവര്‍ത്തന പദ്ധതിയാണ് കേരളീയമെന്ന് ആമുഖ പ്രഭാഷണം നടത്തിയ കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നേട്ടമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ലോകത്തെ ഏറ്റവും വലിയ നഗരത്തിലുണ്ടാകുന്ന ജോലി സാധ്യതയും വ്യാപാര സാധ്യതയും പദ്ധതിയുടെ ഭാഗമായുണ്ടാകും. ലോകത്തിലെ വലിയ നഗരങ്ങളില്‍ നടക്കുന്ന വലിയ എക്‌സിബിഷന്‍ പോലെ കേരളീയത്തെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അത് കേരളത്തിലെ ഭാവി തലമുറയ്ക്കുള്ള ഏറ്റവും വലിയ നേട്ടമായിരിക്കും. പരിമിതമായ ചെലവിലൂടെ കേരളത്തിന്റെ ഭാവിയിലേക്ക് നോക്കുന്ന നിക്ഷേപമാണ് കേരളീയമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ജനകീയ പങ്കാളിത്ത മഹോത്സവമാണ് കേരളീയമെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ലോകത്തിന്റെയാകെ ശ്രദ്ധ കേരളത്തിലേക്കാകര്‍ഷിക്കാന്‍ കേരളീയത്തിന് തുടര്‍ പതിപ്പുകളുണ്ടാകും.
കേരളീയം വലിയൊരു അനുഭവമാണെ് ചടങ്ങില്‍ ആശംസയറിയിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് ലോകത്തിനും രാജ്യത്തിനും വെളിപ്പെടുത്തുന്ന അത്യപൂര്‍വ കാഴ്ചയാണിത്. സര്‍വ മേഖലയിലും മാതൃകയായി കേരളം മാറുകയാണ്. ഒരു മതേതര തുരുത്തായി നിലകൊള്ളുകയാണ് കേരളം. രാജ്യം നേരിടുന്ന ഏത് പ്രതിസന്ധിയെയും കൂട്ടായി നേരിടാന്‍ സംസ്ഥാനത്തിന് കഴിയുമെും അദ്ദേഹം പറഞ്ഞു.
കേരളീയം ചരിത്രസംഭവമാണെ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ജാതീയതയില്‍ നിും ജന്മിത്വത്തില്‍ നിന്നും മോചനം നേടിയ നാം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ മുന്നേറുകയാണ്. രാജ്യത്തിനാകെ മാതൃകയായി ലോകത്തിന് മുന്നില്‍ അത്ഭുതക്കാഴ്ചയൊരുക്കുകയാണ് കേരളം.
കേരളം അന്യമാം ദേശങ്ങളിലൂടെ വളരുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ സമൂഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്. അത്തരം സാമൂഹിക ഇടപെടലിലൂടെ നവകേരളം സൃഷ്ടിക്കായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനാണ് കേരളീയത്തിന്റെ സംഘാടനം. ഈ ഭാവനാസമ്പമായ പരിപാടി കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തും. ലോകം പ്രകീര്‍ത്തിച്ചതാണ് മലയാളിയുടെ ആതിഥ്യ മര്യാദയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആ ആതിഥ്യ മര്യാദയോടെ ലോകത്തെ ക്ഷണിക്കുകയാണ് കേരളം.
ഭാവി കേരളത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ആശയമാണ് കേരളീയമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയും ലോകത്തിനു മുന്നില്‍ തുറന്നു വെക്കുകയാണ് കേരളീയമെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയം കവര്‍ന്ന് ശോഭനയുടെ സ്വാതി ഹൃദയം; കേരളീയം ആദ്യദിനം കലാസമ്പന്നം

ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കേരളീയത്തിന്റെ കലാവേദികളെ സമ്പന്നമാക്കി ആദ്യ ദിനം ‘ഭരതനാട്യത്തിലൂടെ കാണികളുടെ ഹൃദയം കവര്‍ന്ന് പത്മശ്രീ ശോഭന. സ്വാതി ഹൃദയം എന്ന പേരില്‍ അവതരിപ്പിച്ച ‘ഭരതനാട്യം വീക്ഷിക്കാന്‍ ആയിരങ്ങളാണ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വിശാലമായ വേദിയിലേക്ക് ഒഴുകിയെത്തിയത്. ‘ഭദ്രദീപം കൊളുത്തി ശോഭന തന്നെയാണ് കേരളീയം കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ശോഭനയ്ക്ക് നല്‍കി കേരളീയം സംഘാടക സമിതി ചെയര്‍മാനായ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു. നര്‍ത്തകി നീനാ പ്രസാദ് പ്ര‘ഭാഷണം നടത്തി.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പരമ്പരാഗത കലകളെ സമ്മേളിപ്പിച്ചു നാട്ടറിവുകള്‍ എന്ന പേരില്‍ നിശാഗന്ധിയില്‍ അരങ്ങേറിയ പരിപാടിയും ഹൃദ്യാനുഭവവുമായി. ടാഗോര്‍ തിയേറ്ററില്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച എംപവര്‍ വിത്ത് ഇന്ദ്രജാല പ്രകടനവും വേറിട്ട അനുഭവമായി. പുത്തരിക്കണ്ടം മൈതാനിയില്‍ ജയരാജ് വാര്യരുടെ നര്‍മ്മമലയാളവും കൊച്ചിന്‍ കലാഭവന്റെ കോമഡി ഷോയും അരങ്ങേറി. സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ നടന്ന വനിതാ പൂരക്കളിയും വനിത അലാമിക്കളിയും ‘ഭാരത് ‘ഭവന്‍ മണ്ണരങ്ങിലെ അരികുഞ്ഞന്‍ നാടകവും ‘ഭാരത് ‘ഭവന്‍ എസി ഹാളിലെ തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവേകാനന്ദ പാര്‍ക്കില്‍ ഓട്ടന്‍തുള്ളല്‍, കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ ചണ്ഡാല‘ഭിക്ഷുകി നൃത്താവിഷ്‌കാരം, ബാല‘ഭവനില്‍ ജുഗല്‍ബന്ദി, പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ അവനി സംഗീത പരിപാടി, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ പഞ്ചവാദ്യം, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ആദിവാസി കൂത്ത്, യൂണിവേഴ്‌സിറ്റി കോളേജില്‍ കൈരളിയുടെ കഥ എന്ന ദൃശ്യാവിഷ്‌കാരം, എസ് എം വി സ്‌കൂളില്‍ പഞ്ചമി അയ്യങ്കാളി ചരിതം നൃത്താവിഷ്‌കാരം, ഗാന്ധി പാര്‍ക്കില്‍ പളിയ നൃത്തം, പടയണി, വിമന്‍സ് കോളേജില്‍ വനിതാ കളരി എന്നിവയുംഅരങ്ങേറി.