കൊല്ലംപ്രസ്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം: കൊല്ലംപ്രസ് ക്ലബ്ബ് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി സമിതി മർക്കന്റൈൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് കലക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻ്റ് ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. മാധ്യമപ്രവർത്തകർക്കുള്ള ഓണക്കിറ്റ് വിതരണം കലക്ടർ നിർവഹിച്ചു, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ, കൊല്ലം ഏരിയ സെക്രട്ടറി പിഞ്ഞാണിക്കട കമാൽ, വ്യാപാരി വ്യവസായി സമിതി മർക്കന്റൈൽ ബാങ്ക് പ്രസിഡന്റ് പീറ്റർ എഡ്വിൻ, കൊല്ലം പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റ് ഡി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതവും
വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയ പ്രസിഡന്റ് എ ആർ നാസർ നന്ദിയും പറഞ്ഞു.