കൊല്ലം: അഷ്ടമുടിക്കായലിന്റെ തീരത്ത് പഴമയും പുതുമയും സമന്വയിപ്പിച്ച് ലീല റാവിസ് പാലസ് അഥിഥികള്‍ക്കായി തുറന്നു.
1911 ല്‍ നിര്‍മിക്കപ്പെട്ട കൊട്ടാരം പഴമ നിലനിര്‍ത്തി ആധുനിക ആഡംബരങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചാണ് അതിഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി റാവിസ് ഗ്രൂപ്പ് സജ്ജമാക്കിയത്. വിശേഷ അവസരങ്ങളില്‍ കുടുംബങ്ങള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും ഒത്തുചേരാനുള്ള സൗകര്യവും പാലസില്‍ ലഭ്യമാണ്. വിവാഹ സല്‍ക്കാരങ്ങള്‍ക്കും വിപുലമായ സൗകര്യമുണ്ട്.
കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് റാവിസ് ഗ്രൂപ്പിന്റെ കാഴ്ചപ്പാട് എന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി രവി പിള്ള പാലസ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍, എം.പി, എം.മുകേഷ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ശ്രീ. ദേവിദാസ് എന്‍ ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐഎഎസ്, റാവിസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സാം കെ ഫിലിപ്പ് ജോസ് പ്രദീപ്, രാജു കണ്ണമ്പുഴ, സുഭാഷ് ഘോഷ്, സഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.