തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 20 തദ്ദേശ വാര്‍ഡുകളില്‍ 65 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 35 പേര്‍ സ്ത്രീകളാണ്.
10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 147 പോളിംഗ് സ്റ്റേഷനുകള്‍ ഉപതിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്.
20 വാര്‍ഡുകളിലായി 1,24,420 വോട്ടര്‍മാരുണ്ട്. 59,948 പുരുഷ•ാരും 64,471 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്ററും. പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയില്‍ 8 പേര്‍. വോട്ടെണ്ണല്‍ 22 ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. സ്ഥാനാര്‍ത്ഥികളുടെ എണ്ണം വാര്‍ഡ്തലത്തില്‍-കൊല്ലം – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര (3), ഇളമ്പള്ളൂര്‍ ഗ്രാമ
പഞ്ചായത്തിലെ ആലുംമൂട് (3)
ആലപ്പുഴ – പാലമേല്‍ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി (3)
കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ (3)
ഇടുക്കി – വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കാനം (4), രാജകുമാരി
ഗ്രാമ പഞ്ചായത്തിലെ കുംഭപ്പാറ (3)
എറണാകുളം – ആലുവ മുനിസിപ്പല്‍ കൗണ്‍സിലിലെ പുളിഞ്ചോട് (3)
തൃശ്ശൂര്‍ – കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി (3)
പാലക്കാട് -തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി (3)
മലപ്പുറം – മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് (4), മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നാംപടി (4), മഞ്ചേരി മുനിസിപ്പല്‍
കൗണ്‍സിലിലെ കിഴക്കേതല (3), തിരൂരങ്ങാടി ബ്ലോക്ക്
പഞ്ചായത്തിലെ പാറക്കടവ് (3), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ
എടച്ചലം (3)കോഴിക്കോട് – തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത് (3)
കാസര്‍ഗോഡ്- കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലിലെ തോയമ്മല്‍ (3),
ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ (3), പള്ളിക്കര
ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ (3), കുമ്പള ഗ്രാമപഞ്ചായത്തിലെ
പെര്‍വാഡ് (5), കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ആടകം (3).