മുംബൈ: വിമതശിവസേന നേതാവ് എകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിച്ചു. രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെ തന്നെ വോട്ടെടുപ്പില്‍ 1 64 പേരുടെ പിന്തുണയാണ് ഷിന്ദേക്കു ലഭിച്ചത്. ഇന്നലെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുല്‍ നര്‍വേക്കറുടെ അധ്യക്ഷതയിലായിരുന്നു വിശ്വാസ വോട്ട് .നിലവില്‍ 288 അംഗ നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിന്ദേ വിഭാഗത്തിന്റെ നിലപാട്. ഇതില്‍ 40 പേര്‍ ശിവസേന വിമതരാണ്. ഒരു ശിവസേന എംഎല്‍എയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ 144 വോട്ടാണ് വേണ്ടത്. ചീഫ് വിപ്പായി ഷിന്ദേ പക്ഷം ചുമതലപ്പെടുത്തിയിരിക്കുന്നത് ഭരത് ഗോഗാവാലെയെ ആണ്. താക്കറെ പക്ഷത്തുള്ള സുനില്‍ പ്രഭുവിനെ മാറ്റിയാണ് ഈ നിയമനം. ഈ നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ പക്ഷം സുപ്രിംകോടതിയില്‍ ഹര്‍ജിയുമായെത്തിയെങ്കിലും മറ്റ് ഹര്‍ജികളൊടൊപ്പം 11ന് പരിഗണിക്കും. എതാനും കോണ്‍ഗ്രസ് . എന്‍ സി പി എം എല്‍എമാര്‍ ഇന്ന് സഭയില്‍ ഹാജരായിരുന്നില്ല.