കൊച്ചി: മോന്സണ് മാവുങ്കല്‍ മുഖ്യപ്രതിയായ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അറസ്റ്റില്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. മോന്സന് ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
കെ.സുധാകരനെ അറസ്റ്റ് ചെയ്തത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതം
പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാന്‍ നോക്കണ്ട .അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ
ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതിയാല്‍ പിണറായിയും ഗോവിന്ദന് മാഷും മൂഢസ്വര്‍ഗ്ഗത്തിലാണ്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുന്ന മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു
കെ.സുധാകരനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്നും എതിര്‍ക്കുന്നവരുടെ നാവടക്കാനാണ് ശ്രമമെന്നും എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മോദിയുടെ ഫാസിസ്റ്റ് രീതികള്‍ പിണറായി വിജയന് അതേപടി പിന്തുടരുകയാണ്. തരംതാണ രാഷ്ട്രീയം കളിക്കുകയാണ് സി പി എം. അറസ്റ്റ് കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടതാണ്. സി പി എം തിരക്കഥക്കനുസരിച്ചാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. അറസ്റ്റ് ചെയ്ത് സുധാകരനെയും കോണ്‍ഗ്രസിനെയും നിശബ്ദമാക്കാനാണ് സി പി എം ശ്രമിക്കുന്നതെങ്കില്‍ അത് സ്വപ്നമായി തുടരുമെന്നും ഷിയാസ് പറഞ്ഞു