മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റ്‌റിന്റെ തന്ത്രങ്ങളില്‍ പ്രധാനം വാക്‌സിനേഷനാണ് (പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയാണ് മാറ്റ് നാല് ഘടകങ്ങള്‍).
ന്യൂ ദല്‍ഹി: സ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്‌സിനുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് പിന്തുണ നല്കി വരികയാണ്. സ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് വാക്‌സിന്‍ സംഭരിക്കാന്‍ വേണ്ട സഹായങ്ങളും കേന്ദ്ര ഗവണ്മെന്റ് നല്കി വരുന്നു. മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റ്‌റിന്റെ തന്ത്രങ്ങളില്‍ പ്രധാനം വാക്‌സിനേഷനാണ് (പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയാണ് മാറ്റ് നാല് ഘടകങ്ങള്‍). ഉദാരവല്‍ക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം മെയ് 1 മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍, എല്ലാ മാസവും, കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറി അംഗീകാരമുള്ള വാക്‌സിനുകളുടെ 50ശതമാനം കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍, സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് സൗജന്യമായി നല്‍കുന്നത് തുടരും. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 23 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (23,18,36,510) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്. ഇതില്‍ പാഴായതുള്‍പ്പടെ 21,51,48,659 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം). 1.57 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ (1,57,74,331) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്