രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു.

 

ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു.

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 12.71 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 18,83,241 സെഷനുകളിലായി 12,71,29,113 വാക്സിൻ ഡോസ് വിതരണം ചെയ്തു. വാക്സിനേഷൻ യജ്ഞത്തിന്റെ 94-മത് ദിവസം (ഏപ്രിൽ 19, 2021), 32,76,555 ഡോസ് വാക്സിൻ വിതരണം ചെയ്തു.

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,170 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 77.67 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 58,924. ഉത്തർപ്രദേശിൽ 28,211 പേർക്കും, ഡൽഹിയിൽ 23,686 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 20,31,977 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 13.26% ആണ്.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടകം, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 62.07% വും.

പ്രതിദിന പോസിറ്റീവ് നിരക്കിൽ (7 ദിവസത്തെ മാറുന്ന ശരാശരി) മുന്നേറ്റം കാണിക്കുന്നു. നിലവിൽ ഇത് 15.99% ആണ്.

രാജ്യത്ത് ഇതുവരെ 1,31,08,582 പേർ രോഗ മുക്തരായി. 85.56% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1,54,761 പേർ രോഗ മുക്തരായി.

ദേശീയ മരണനിരക്ക് താഴ്ന്ന്, നിലവിൽ 1.18 % ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,761 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 82.74%വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-351. ഡൽഹിയിൽ 240 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.