മുതലാളിത്ത ഭരണകൂട വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അതിന്റെ ഭാഗമാണ് കേരളവും. പുതിയ പദ്ധതികൾക്കായി മൂലധന നിക്ഷേപം സ്വീകരിക്കാറുണ്ട്. കെ റെയിൽ പോലുള്ള വലിയ പദ്ധതികൾക്ക് കടംവാങ്ങാറുണ്ട്. എന്നാൽ, നിലവിലെ ചൂഷണവ്യവസ്ഥ അവസാനിപ്പിച്ച് പുതിയ ലോകം വരുന്നതിനെക്കുറിച്ചുള്ള കാഴ്‌ചപ്പാടാണ് കമ്യൂണിസം. അവിടെ കടം വാങ്ങേണ്ട സാഹചര്യമുണ്ടാകില്ല. പറയാത്ത കാര്യം എന്റേതാക്കി വാർത്തയാക്കുന്നത് മാധ്യമ പ്രവർത്തനമല്ല. ഞാൻ പറഞ്ഞതിനെ പത്രം അവരുടേതായ രീതിയിൽ വ്യാഖ്യാനിച്ചു. അതിനാൽ വാർത്ത പിൻവലിച്ച് മാപ്പ് പറയാനുള്ള സാമാന്യമര്യാദ വാർത്ത പ്രസിദ്ധീകരിച്ചവർ കാട്ടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കൊല്ലം: കൊടുംചൂടിനേയും നിഷ്ഭ്രമമാക്കി വീഥികളെ ചെങ്കടലാക്കി ആയിരങ്ങൾക്ക് പ്രതീക്ഷയുടെ പൊൻകിരണമായി കടന്നുവരുന്ന ജനകീയ പ്രതിരോധ ജാഥയെ കാണാനും കേൾക്കാനും ഓരോ സ്വീകരണകേന്ദ്രങ്ങളിലും ജനസഞ്ചയം. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കൊല്ലം ജില്ലയിലെ ബുധനാഴ്‌ചത്തെ രണ്ടാമത്തെ പര്യടനം ബഹുജന മുന്നേറ്റം തീർത്തു.
കഥകളിയുടെ നാടായ കൊട്ടാരക്കരയിൽ ആയിരുന്നു ആദ്യസ്വീകരണം, മന്ത്രി കെ എൻ ബാലഗോപാൽ ജാഥാ ക്യാപ്‌ടനെ തലപ്പാവണയിച്ചപ്പോൾ നഗരസഭ ചെയർമാൻ എസ് ആർ രമേശ് കഥകളി ശിൽപ്പം സമ്മാനിച്ചു. കുന്നത്തൂരിൽ തടാകക്കരയായ ശാസ്‌താംകോട്ടയിൽ ദേശീയ ബാല പുരസ്‌ക്കാര ജേതാവ് ആദിത്യ സുരേഷ് ജാഥാ ക്യാപ്‌ടന്റെ അനുമോദനം ഏറ്റുവാങ്ങാൻ എത്തിയത് ശ്രദ്ധേയമായി. കാഷ്യൂ കോർപ്പറേഷനിൽ പുതുതായി ജോലിലഭിച്ച തൊഴിലാളികളും ജാഥാ ക്യാപ്‌ടനെ ഹാരമണിയിച്ചു. കരുനാഗപ്പള്ളിയിൽ എൻ ശ്രീധരന്റെ ഭാര്യ പത്മാവതി ടീച്ചർ, മനസോടിത്തിരി മണ്ണ് പദ്ധതിക്ക് ഭൂമി നൽകിയ കെ ജെ സിദ്ദിഖ്, ബിനോയി എന്നിവരും ചവറയിൽ പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസൈന്യമായി മാറിയ മൽസ്യത്തൊഴിലളികളും കൊല്ലത്ത് കശുവണ്ടിത്തൊഴിലാളികളും പൗരപ്രമുഖരും ജാഥയെ വരവേറ്റു. ഘടകകക്ഷി നേതാക്കളും സാംസ്‌ക്കാരിക പ്രവർത്തകരും ക്യാപ്‌ടനെ ഹാരമണിയിക്കാൻ എത്തിയിരുന്നു. തെയ്യം, അമ്മംകുടം കളി തുടങ്ങിയ കലാരൂപങ്ങളും മുത്തുക്കുട, വാദ്യമേളം എന്നിവയുടെ അകമ്പടിയും നാട്ടിടങ്ങളെ ഉൽസവച്ചായയിൽ ആയിരുന്നു എല്ലാ സ്വീകരണ കേന്ദ്രങ്ങളും. ജാഥ കടന്നുപോയ വഴിത്താരകൾ ചുവപ്പണിഞ്ഞിരുന്നു. ജാഥാ ക്യാപ്‌ടനെ കൂടാതെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്‌ക് സി തോമസ് എന്നിവരും വിവിധ യോഗങ്ങളിൽ സംസാരിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
പാർലമെന്റിൽ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടൽ നടത്തുന്നത് ഇടതുപക്ഷ എംപിമാർ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇതിന് തെളിവാണ് എംപി ഫണ്ടിൽ നിന്ന് പതിനഞ്ച് ശതമാനം പട്ടികജാതി വിഭാഗത്തിന് ചെലവവാക്കാൻ പാടില്ലെന്ന നിബന്ധന പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്.
പുനലൂർ:പാർലമെന്റിൽ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടൽ നടത്തുന്നത് ഇടതുപക്ഷ എംപിമാർ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇതിന് തെളിവാണ് എംപി ഫണ്ടിൽ നിന്ന് പതിനഞ്ച് ശതമാനം പട്ടികജാതി വിഭാഗത്തിന് ചെലവവാക്കാൻ പാടില്ലെന്ന നിബന്ധന പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ബുധനാഴ്‌ച പുനലൂരിൽ വാർത്താസമേമളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപി ഫണ്ടിന്റെ വിഷയം പാർലമെന്റിൽ ഉന്നയിച്ചത് ജോൺ ബ്രിട്ടാസ് എംപി ആണ്. എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംപി ഫണ്ടിൽ നിന്നും സഹായം നൽകരുതെന്ന നിബന്ധന പിൻവലിക്കാനും മോഡി സർക്കാർ തയാറായി. എന്നാൽ എംപി ഫണ്ടിന്റെ വിനയോഗത്തിന് കലക്‌ടറുടെ നേതൃത്വത്തിലുള്ള സമിതിക്കുപകരം കേന്ദ്ര ഏജൻസിയെന്ന ഫെഡറൽവിരുദ്ധ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരിൽ ഒരാൾപോലും ഇതേക്കുറിച്ച് പ്രതിഷേധം ഉയർത്താൻ തയറാകാത്തത് മോഡി സർക്കാരിനെതിരെ പൊരുതാൻ കോൺഗ്രസിന് കഴിയില്ല എന്നതിന് തെളിവാണ്.
വിദേശത്ത് മോഡി സർക്കാരിനെ വിമർശിച്ചതിന് രാഹുൽഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് ബിജെപിക്കാർ തടസപ്പെടുത്തിയപ്പോൾ അതിനെ ചെറുക്കാൻപോലും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ കാണാനില്ല. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതുകാണിക്കുന്നത് ബിജെപിയുമായുള്ള അവരുടെ ബാന്ധവമാണ്. കേരളത്തിൽ സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും കടിച്ചുകീറാൻ ഉപയോഗിക്കുന്ന ഊർജത്തിന്റെ ഒരംശമെങ്കിലും മോഡി സർക്കാരിനെതിരെ പ്രയോഗിക്കാൻ കോൺഗ്രസ് തയാറാവണം. ബിജെപി വളർന്നാലും സാരമില്ല സിപിഐ എമ്മും ഇടതുപക്ഷവും തകർന്നാൽ മതിയെന്ന ചിന്താഗതിയാണ് സുധാകരൻ നയിക്കുന്ന കേരളത്തിലെ കൊൺഗ്രസിനുള്ളത്.
രാജ്യത്ത് മുസ്ലീങ്ങളെ അടിച്ചുകൊല്ലാനും കൂട്ടക്കൊല ചെയ്യാനും ആഹ്വാനം ചെയ്യുന്ന സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ലോകത്തിലെ ഏറ്റവുംവലിയ ഭീകരവാദ പ്രസ്ഥാനമായ താലിബാനെ പഠിപ്പിക്കാൻ തയാറാകുന്നതിന് പിന്നിലുള്ള ലക്ഷ്യമെന്താണ് എന്നറിയാൻ താൽപര്യമുണ്ട്.
രാജ്യത്ത് മുസ്ലീങ്ങളെ അടിച്ചുകൊല്ലാനും കൂട്ടക്കൊല ചെയ്യാനും ആഹ്വാനം ചെയ്യുന്ന സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ലോകത്തിലെ ഏറ്റവുംവലിയ ഭീകരവാദ പ്രസ്ഥാനമായ താലിബാനെ പഠിപ്പിക്കാൻ തയാറാകുന്നതിന് പിന്നിലുള്ള ലക്ഷ്യമെന്താണ് എന്നറിയാൻ താൽപര്യമുണ്ട്. തങ്ങൾ ഭീകരവാദത്തിന് എതിരാണെന്ന് നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന മോദി സർക്കാരാണ് അഫ്‌ഗാനിസ്ഥാനിലെ ഭീകരവാദ ഭരണകൂടവുമായി ചങ്ങാത്തംകൂടുന്നത്. വിദേശമന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് താലിബാൻ കോഴിക്കോട്ട് ഐഐഎം നടത്തുന്ന കോഴ്‌സിൽ ചേർന്നതെന്നാണ് മാധ്യമവാർത്ത. ഭീകരവാദികൾ ഭീകരവാദികളെ സഹായിക്കുമെന്ന സിപിഐ എമ്മിന്റെ വിശകലനം ശരിവയ്‌ക്കുന്നതാണ് സംഭവം. അടുത്തിടെയാണ് ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസും തമ്മിൽ ചർച്ചനടന്നത്. സ്‌ത്രീകൾക്ക് സ്വാതന്ത്ര്യം നൽകരുത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ആർഎസ്‌എസിനും താലിബാനും ഒരേ ആശയമാണുള്ളത്. ഇന്നലെ പാനിപ്പത്തിൽ സമാപിച്ച ആർഎസ്‌എസിന്റെ പ്രതിനിധിസഭ സ്‌ത്രീകൾക്ക് അംഗത്വം നൽകേണ്ടതില്ലെന്ന തീരുമാനം ശരിവച്ചതും ഇതോടൊപ്പം ചേർത്തുവായിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മൂലധന നിക്ഷേപമായി കടം സ്വീകരിക്കുന്നത് കമ്യൂണിസമാണെന്ന് താൻ പറഞ്ഞതായി ഒരു പത്രത്തിൽ വന്ന വാർത്ത പച്ചക്കള്ളമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇത് അപമാനകരമായ നിലപാടാണ്. എന്തും എഴുതിപ്പിടിപ്പിക്കാം. എന്നാലത് എന്റേതാക്കേണ്ടതില്ല–-പുനലൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.