സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ പൊതുവായതും ക്രിയാത്മകവുമായ പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചടങ്ങില്‍ യു. എസ്. പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളായ ഓസ്ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുടെ വെര്‍ച്വല്‍ സാന്നിധ്യവും ഉണ്ടായിരുന്നു.

ഇന്‍ഡോ-പസഫിക് മേഖലയെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനാക്കി മാറ്റാനുള്ള കൂട്ടായ ആഗ്രഹത്തിന്റെ പ്രഖ്യാപനമാണ് ഐപിഇഎഫിന്റെ പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ തുറമുഖം ഗുജറാത്തിലെ ലോത്തലിലുള്ള ഇന്ത്യ ചരിത്രപരമായി ഇന്ത്യ-പസഫിക് മേഖലയിലെ വ്യാപാര പ്രവാഹത്തിന്റെ കേന്ദ്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏവരെയും ഉള്‍ക്കൊള്ളുന്നതും അയവുള്ളതുമായ ഒരു ഐപിഇഎഫിനായി എല്ലാ ഇന്‍ഡോ-പസഫിക് രാജ്യങ്ങളുമായും പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. വിശ്വസനീയമായ വിതരണ ശൃംഖലകളുടെ അടിസ്ഥാനം 3 ടി -കള്‍ ആയിരിക്കണമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. വിശ്വാസ്യത, സുതാര്യത, കാലോചിതം ( ട്രസ്റ്റ് ട്രാന്‍സ്‌പെരന്‍സി ,കാലോചിതം ) സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഒപ്പം പങ്കാളികള്‍ക്കിടയിലെ ആഴത്തിലുള്ള സാമ്പത്തിക ഇടപഴകല്‍ തുടര്‍ച്ചയായ വളര്‍ച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും നിര്‍ണായകമാണെന്ന് വിശ്വസിക്കുന്നു. ഐപിഇഎഫിന് കീഴിലുള്ള പങ്കാളി രാജ്യങ്ങളുമായി സഹകരിക്കാനും പ്രാദേശിക സാമ്പത്തിക കണക്റ്റിവിറ്റി, സംയോജനം, മേഖലയ്ക്കുള്ളിലെ വ്യാപാരവും നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കാനും ഇന്ത്യയ്ക്ക് താല്‍പ്പര്യമുണ്ട്. ഐപിഇഎഫ് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയക്ക് ഇന്ന് തുടക്കമായതോടെ , പങ്കാളി രാജ്യങ്ങള്‍ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലും പങ്കിട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകൾ ആരംഭിക്കും.

ഐപിഇഎഫിനുള്ളില്‍ വിഭാവനം ചെയ്തിരിക്കുന്ന പ്രധാന ഘടകങ്ങള്‍ എടുത്തുകാണിക്കുന്ന സംയുക്ത പ്രസ്താവന പുറത്തിറക്കി.ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രതിരോധശേഷി, സുസ്ഥിരത, ഉള്‍ക്കൊള്ളല്‍, സാമ്പത്തിക വളര്‍ച്ച, നീതി, മത്സരക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഐപിഇഎഫ് ശ്രമിക്കും .