പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : നിയമസഭാംഗമായ പി.ടി.എ. റഹീം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. മേയ് 24ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തിന് മുന്നില്‍ സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും.പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 24 മുതല്‍ 14 വരെ കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്നതിനാല്‍ നിയമസഭാ സമുച്ചയത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് സെക്രട്ടറി അറിയിച്ചു.