പത്തനംതിട്ട: ശ്രീ ചിത്തിര ആട്ട തിരുനാളിനോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഡരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറന്നു ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ തൊഴാൻ കാത്തു നിന്നത്. നാളെയാണ് ശ്രീചിത്തിര ആട്ട തിരുനാൾ. പൂജകൾക്ക് ശേഷം നാളെ രാത്രി 10 മണിക്ക് നടയടക്കും.