കരുതലിന്റെ ട്രാക്കിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും

വർത്തമാനം ബ്യുറോ

 ‘

കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്ക് കൊല്ലം കാവനാട് ബൈപാസ് ടോൾ ബൂത്തിൽ നടന്നു വരുന്ന ചുക്ക് കാപ്പി വിതരണത്തിന് പിന്തുണയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും.

മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രാക്ക് (ട്രോമ കെയർ ആൻഡ് റോഡ് ആക്‌സിഡന്റ് എയ്‌ഡ് സെന്റർ ഇൻ കൊല്ലം) എല്ലാ വർഷവും ഡിസംബർ 1 മുതൽ 31 വരെ ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളിൽ രാത്രികാല ഡ്രൈവർമാർക്ക് ചുക്ക് കാപ്പി വിതരണം ചെയ്തിരുന്നു. . രാത്രികാല അപകടങ്ങൾ കുറക്കുവാനും റോഡ് സുരക്ഷ സന്ദേശം ഓരോ ഡ്രൈവർമാരിലൂടെ പ്രചരിപ്പിക്കപ്പെടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം ഇതു വഴി കടന്നു പോയ സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട രമണബായി റെഡ്‌ഡി ട്രാക്കിന്റെ ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കാളി ആയി.സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള ഈ ഉദ്യമത്തിന് എസ് ബി ഐ യുടെ പിന്തുണയും അറിയിച്ചതിനു ശേഷമാണ് അദ്ദേഹം തിരിച്ചു പോയത്.തുടർന്ന് സി ജി എമ്മിന്റെ നിർദേശപ്രകാരം കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് കുമാർ എം എ ,റീജണൽ മാനേജർ ഷീബ ചിത്തജൻ എന്നിവരുടെ നേതൃത്വത്തിൽ ബിഷപ്പ് ജെറോം നഗർ ശാഖയിലെ ജീവനക്കാർ ആണ് ചുക്ക് കാപ്പി വിതരണം ചെയ്തത്. ട്രാക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് സന്തോഷ് തങ്കച്ചൻ, സാമൂഹ്യ പ്രവർത്തക ഉഷശ്രീ മേനോൻ, ബാങ്ക് ഉദ്യോഗസ്ഥർ, ട്രാക്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.