തിരുവനന്തപുരം: ന്യൂനപക്ഷ വി‘ഭാഗങ്ങളുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാനും അവരെ മുഖ്യധാരയിലേക്കുയര്‍ത്താനും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാധിക്കണമെന്ന് ധനമന്ത്രി കെ.—എന്‍ ബാലഗോപാല്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പോലെ മറ്റ് ന്യൂനപക്ഷങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് അംഗീകാരം ല‘ഭിക്കണം. തിരുവനന്തപുരത്ത് നടന്ന ന്യൂനപക്ഷ അവകാശ ദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.—
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഏതൊരു സാഹചര്യവും ആശങ്കയുണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലോകത്താകമാനം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന സം‘വങ്ങളുണ്ടാകുന്നത് ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.—
ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് അധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റി രാഷ്ട്രമീമാംസ വി‘ഭാഗം പ്രൊഫസര്‍ ഡോ. അരുണ്‍ കുമാര്‍ മുഖ്യപ്ര‘ഭാഷണം നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍, നെയ്യാറ്റിന്‍കര രൂപത മെത്രാന് റൈറ്റ്.—റവ.—ഡോ. വിന്‍സന്റ് സാമുവല്‍, പാളയം ജുമാ മസ്ജിദ് ഇമാം ഡോ. വി.—പി സുഹൈബ് മൗലവി, ലൂര്‍ദ് ഫെറോന പള്ളി (ചങ്ങനാശ്ശേരി അതിരൂപത) ഫാ. മോര്‍ളി കൈതപ്പറമ്പില്, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.—എം ജാഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.—