സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സര്‍ക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍കോഡ് മുതല്‍ പാറശാലവരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സര്‍ക്യൂട്ട് നടപ്പാക്കുമെന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ടൂറിസം സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം സംഘടിപ്പിക്കുന്ന നാട്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ…