Kerala

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിശപ്പ് രഹിത കേരളം യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയിലൂടെ വിശപ്പു രഹിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്നും വികസനവും ക്ഷേമവും സംയോജിപ്പിച്ച് നവ കേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളില്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍…