അനൗപചാരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം: മുഖ്യമന്ത്രി
തിരുവനന്തപുരം: അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെയാണു സര്‍ക്കാര്‍ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അവബോധം സമൂഹത്തില്‍ വളര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…