പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതര്‍ക്കുള്ള വിദ്യാലയത്തിലെ കുരുന്നുകള്‍
തിരുവനന്തപുരം: നാളുകള്‍ക്കു ശേഷം കൂട്ടുകാര്‍ക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ കുരുന്നുകള്‍. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാന്‍ ശബ്ദവും സാമീപ്യവും അവര്‍ക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാര്‍ഥികളെ മധുരം നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. പാട്ടു പാടിയും കുസൃതികള്‍ പങ്കുവെച്ചും കുട്ടികള്‍ പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം…