നിരന്തര മൂല്യനിര്‍ണയത്തില്‍ വായന ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്‌കൂള്‍ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ വായനയും എഴുത്തും ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസില്‍ നടന്ന ചടങ്ങില്‍ ദേശീയ വായനദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ വായനയെ…