ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി, ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയം.  

വാഷിങ്ടൻ: പ്രപഞ്ചത്തിന്റെ ആദ്യ രൂപം എങ്ങനെയായിരുന്നു? എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ ആ ചോദ്യത്തിന് ഉത്തരം കിട്ടിയേക്കാവുന്ന സൂചനകൾ പുറത്തുവിട്ടിരിക്കുകയാണു നാസ. ലോകത്തിലെ ഏറ്റവും പ്രവർത്തന ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ചിത്രങ്ങളാണു പ്രപഞ്ചത്തിന്റെ ആദിയിലേക്കു വെളിച്ചം വീശുന്നത്.

ജയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ അനേകം ചിത്രങ്ങൾ ആറു മാസമെടുത്തു സംയോജിപ്പിച്ച് ഒറ്റച്ചിത്രമാക്കുകയായിരുന്നു. ആയിരക്കണക്കിന് ആകാശഗംഗകൾ ഉൾച്ചേർന്ന ചിത്രം ഏവരെയും അമ്പരപ്പിക്കും. നീല, ഓറഞ്ച്, വെള്ള നിറങ്ങളുടെ സമ്മേളനമാണു ചിത്രം. ‘ഭൂമിയിൽ നിന്നൊരാൾ കയ്യിലെടുക്കുന്ന മണൽത്തരികളോളം വലുപ്പമുള്ള ആകാശഭാഗം’ എന്നാണു ചിത്രത്തെപ്പറ്റി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസന്റെ വിശേഷണം.

ദൂരദർശിനിയുടെ ആദ്യത്തെ പൂർണ്ണ വർണ്ണ ചിത്രങ്ങളുടെയും സ്പെക്ട്രോസ്കോപ്പിക് ഡാറ്റയുടെയും പൂർണ്ണമായ സെറ്റ്, ഇത് വരെ അവ്യക്തമായ കോസ്മിക് സവിശേഷതകളുടെ ഒരു ശേഖരം ചൊവ്വാഴ്ച പുറത്തിറക്കി,

ഇതു ചരിത്ര ദിവസമാണ്. അമേരിക്കയ്ക്കും മനുഷ്യരാശിക്ക് ആകെയും ചരിത്ര നിമിഷമാണിത്’– ചിത്രം പുറത്തുവിട്ടു കൊണ്ടു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘നമുക്കെല്ലാവർക്കും ആശ്ചര്യകരമായ നിമിഷമാണിത്. പ്രപഞ്ചത്തെ സംബന്ധിച്ചു പുതിയ അധ്യായം ഇന്നു തുറക്കുകയാണ്’– വൈസ് പ്രസിഡന്റ് കമല ഹാരിസ് അഭിപ്രായപ്പെട്ടു. ‘ആദ്യഘട്ട ചിത്രങ്ങളിലൂടെ വെബിന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമാണ്’ എന്നായിരുന്നു നാസയുടെ പ്രഖ്യാപനം.

വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്‌, നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്നാണു പ്രതീക്ഷ. 31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്

ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണു ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്. ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബുള്ളത്.