സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും. പ്രവേശനോത്സവം വെര്‍ച്വലായി
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി
തിരുവനന്തപുരം: മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ വെര്‍ച്വലായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ സാഹചര്യത്തില്‍ പ്രവേശനോത്സവം ജനപങ്കാളിത്തത്തോടെ നടത്താന്‍ പറ്റാത്തതിനാലാണ് വെര്‍ച്വലായി
നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനെ പറ്റി രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.
പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 1
10 മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്‌സ് ചാനലിലൂടെ നടത്തും. 11 മണിക്ക് സ്‌കൂള്‍ തല പ്രവേശനോത്സവം നടത്തുമെന്നും വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരെ കണ്ടു പഠിക്കാന്‍ പറ്റാതത്തിന്റെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാനായി വിക്ടേഴ്‌സ് ചാനലിനു പുറമേ ഓണ്‍ലൈനായും ക്ലാസുകള്‍ ആരംഭിക്കും.
ജൂണ്‍ ഒന്നു മുതല്‍ 19 വരെ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം നടക്കും 79 ക്യാമ്പുകളിലായി 26 1447 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എട്ട് ക്യാമ്പുകളിലായി 3031 അധ്യാപകരെയും നിയോഗിച്ചു. ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും.
പാഠപുസ്തകങ്ങള്‍ വളരെപ്പെട്ടെന്നു തന്നെ വിതരണം ചെയ്യുമെന്നും. നിലവില്‍ 70% പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു