യുവാക്കളുടെ നൂതനാശയങ്ങളെ പിന്തുണയ്ക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യം:തമിഴ്നാട് മന്ത്രി മനോ തങ്കരാജ്

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെസ്റ്റാര്‍ട്ടപ്പ് അന്തരീക്ഷംശക്തിപ്പെടുത്തുന്നതിന് തെക്കന്‍ സംസ്ഥാനങ്ങളുടെ സഹകരണംആവശ്യമാണെന്ന്തമിഴ്നാട്‌ഐടി മന്ത്രി ടി മനോ തങ്കരാജ് പറഞ്ഞു. ഇതിലൂടെയുവാക്കള്‍ക്ക് പിന്തുണയും മികച്ച അവസരവും ലഭിക്കും. കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിച്ച ‘ഹഡില്‍ഗ്ലോബല്‍ 2022’ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന്റെ സമാപനസെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെയുംഡീപ്ടെക്സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കേണ്ടതുണ്ട്. മറ്റ്‌സര്‍ക്കാര്‍വകുപ്പുകളുമായിസഹകരിച്ച് പ്രവര്‍ത്തിക്കാനും പുതിയ ആശയങ്ങളെ പിന്തുണയ്ക്കാനും തയ്യാറാണ്. സമൂഹത്തില്‍ദശലക്ഷക്കണക്കിന് ആളുകള്‍അവരുടെദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരംതേടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണം. ആവശ്യമായ ഫണ്ടിംഗ്, മികച്ച ഏകോപനം, അനുയോജ്യമായ ഉല്‍പ്പന്നം തുടങ്ങിയവ ഇതിനായിആവശ്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌രാജ്യത്തിനായിവലിയസംഭാവന നല്കാന്‍ കഴിയുമെന്നതിനാല്‍കേരളസ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് പിന്തുണ നല്‍കുന്നതില്‍തമിഴ്നാട്‌സര്‍ക്കാര്‍സ്റ്റുഡന്റ്എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിഹാക്കത്തോണുകള്‍ നടത്തിവിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. ഹഡില്‍ഗ്ലോബല്‍എക്സ്പോ സന്ദര്‍ശിച്ച അദ്ദേഹംസ്റ്റാര്‍ട്ടപ്പുകളുടേത്അത്ഭുതകരമായകണ്ടുപിടുത്തങ്ങളാണെന്നും അഭിപ്രായപ്പെട്ടു.
യുവമനസ്സുകളെയും പുതുമയുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെസംരംഭകത്വ സംസ്‌കാരം വളര്‍ത്താന്‍ കഴിയുമെന്ന്‌കേരളസര്‍ക്കാര്‍ഇലക്ട്രോണിക്സ്&ഐടിസെക്രട്ടറിഡോ രത്തന്‍ യുകേല്‍ക്കര്‍ പറഞ്ഞു. സംസ്ഥാനത്തിന് കൂടുതല്‍സഹകരണംആവശ്യമാണെന്നും പോരായ്മകള്‍ പരിഹരിക്കണമെന്നുംഡോ. കേല്‍ക്കര്‍കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ടപ്പുകളുടെസഹകരണങ്ങള്‍ക്ക്അതിരുകളൊന്നുംഉണ്ടാകണമെന്നില്ല. ഒരു ആശയത്തില്‍ നിന്ന് പുതിയൊരു ഉല്പന്നം എങ്ങനെ നിര്‍മ്മിക്കാമെന്നും സ്റ്റാര്‍ട്ടപ്പിന് എങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നുമാണ്ചിന്ത. നമ്മുടെ വിഭവങ്ങളെഅടിസ്ഥാനമാക്കിചെയ്യേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനു പുറമേ സാധ്യതകളേയും പരിമിതികളേയുംതിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കിടയില്‍സഹകരണത്തിനായിഒരു ബൗദ്ധിക ഇടമുണ്ടാകുന്നത് നല്ലതാണെന്ന്‌മോഡറേറ്ററായിരുന്ന തമിഴ്നാട്സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ മിഷന്‍ ഡയറക്ടറുംസിഇഒയുമായശിവരാജരാമനാഥന്‍ പറഞ്ഞു.